മധുരവനം പദ്ധതി ഉദ്ഘാടനം ചെയ്തു.

മധുരവനം പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പൊലീസ് ഡിപ്പാർട്ട്മെൻ്റ്, കേരള ഹോർട്ടികൾച്ചർ മിഷനുമായി സഹകരിച്ച് സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന മധുരവനം പദ്ധതിയുടെ ഹൊസ്ദുർഗ്ഗ് സബ് ജില്ലാതല ഉദ്ഘാടനം എസ് പി സി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദുർഗ്ഗാ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് കാഞ്ഞങ്ങാട് എംഎൽഎയും മുൻ റവന്യുമന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പരിസ്ഥിതിദിന സന്ദേശം നൽകി.പി.ടി എ.പ്രസിഡൻ്റ് വി.ശ്രീജിത്ത് അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ കെ.വേണുഗോപാലൻ നമ്പാർ, കെ.ഉമേശ് കാമത്ത്, നഗരസഭാ കൗൺസിലർ എൻ.അശോക് കുമാർ, ഹോർട്ടികൾച്ചർ മിഷൻ ഡിഡിഇ കെ.എൻ. ജ്യോതികുമാരി പ്രിൻസിപ്പാൾ ഡോ.എൻ.വേണുനാഥൻ, സ്റ്റുഡൻ്റ് പൊലീസ് അസി:നോഡൽ ഓഫീസർ ടി.തമ്പാൻ, എം.കെ.വിനോദ് കുമാർ അദ്ധ്യാപകരായ പി.സുജാത, കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത് സ്വാഗതവും സിപിഒ ജയൻ കെ.വി നന്ദിയും പറഞ്ഞു. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മികച്ച രീതിയിലുള്ള ഒരു ഫലവൃക്ഷത്തോട്ടമാണ് തയ്യാറാക്കുന്നത്.