ജനശ്രീ സുസ്ഥിര വികസന മിഷന്‍ ഉദുമ മണ്ഡലം സഭ നേതൃത്വത്തില്‍ പ്രവര്‍ത്തക സംഗമവും സഹായ ഫണ്ട് വിതരണവും ആദരവും അനുമോദനവും സംഘടിപ്പിച്ചു.

Share

ജനശ്രീ സുസ്ഥിര വികസന മിഷന്‍ ഉദുമ മണ്ഡലം സഭ നേതൃത്വത്തില്‍ പ്രവര്‍ത്തക സംഗമവും സഹായ ഫണ്ട് വിതരണവും ആദരവും അനുമോദനവും സംഘടിപ്പിച്ചു. ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജില്ലാ ചെയര്‍മാന്‍ കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ പി വി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരിക്കെ മരണപെട്ട മധു കുണ്ടോളം പാറയുടെ ഭാര്യയേയും ഒരു വയസായ മകനെയും സഹായിക്കുന്നതിന് വേണ്ടി മണ്ഡലം സഭ സ്വരൂപിച്ച ഫണ്ടും ജില്ലാ മിഷന്റെ ഫണ്ടും ജില്ലാ ചെയര്‍മാന്‍ കൈമാറി. നാല് പതിറ്റാണ്ടിലധികമായി അംഗനവാടി ടീച്ചറായി പ്രവര്‍ത്തിച്ച് സര്‍വ്വീസില്‍ നിന്ന് വിരമിച്ച മംഗള ദേവിയെ ചടങ്ങില്‍ ആദരിച്ചു. ഗേറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉദുമ കണ്ണംകുളത്തെ ഐശ്വര്യ, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ അനുമോദനം ഏറ്റുവാങ്ങി. ജനശ്രീ ജില്ല ജനറല്‍ സിക്രട്ടറി രാജീവന്‍ നമ്പ്യാര്‍, ജില്ല ട്രഷറര്‍ കെ.പി.സുധര്‍മ, ബ്ലോക് ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി ഭക്തവത്സലന്‍, അഡ്വ: ജിതേഷ് ബാബു, വാസു മാങ്ങാട,് ചന്തുക്കുട്ടി പൊഴുതല, പന്തല്‍ നാരായണന്‍, അഡ്വ: വിദ്യാധരന്‍ നമ്പ്യാര്‍, സിനി രവികുമാര്‍, ശോഭന, രാജകല, കാര്‍ത്യായനി ബാബു, ലിനി മനോജ് എന്നിവര്‍ സംസാരിച്ചു.

Back to Top