സാൻവിയ മോൾക്ക് ഒരു കൈ താങ്ങ്. ശ്രുതി സംഗീത വിദ്യാലയം ഈ വർഷത്തെ കാരുണ്യ നിധി സാൻവിയ മോൾക്ക് കൈമാറുന്നു.

Share

പള്ളിക്കര പഞ്ചായത്തിൽ കാട്ടിയടുക്കം താമസിക്കുന്ന രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മകളായ 5 വയസ്സുകാരി സാൻവിയ ജന്മനാൽ തന്നെ ബീറ്റാ തലാസീമിയ മേജർ എന്ന മാരകമായ അസുഖം ബാധിച്ച് ദുരിതം അനുഭവിക്കുകയാണ്. സാൻവിയയ്ക്ക് ഒരു കൈ താങ്ങായി സാൻവിയുടെ ചികിത്സ ചിലവിലേക്ക് ശ്രുതി സംഗീത വിദ്യാലയം കാരുണ്യ സംഗീത യാത്രയിലൂടെ സ്വരൂപിച്ച – 35000/- രൂപ 4/6/2023 – ഞായറാഴ്ച്ച ശ്രുതി സംഗീത വിദ്യാലയത്തിൽ വച്ച് സാൻവിയ മോൾക്ക് കൈമാറി. ശ്രുതിസംഗീത വിദ്യാലയം ഡയറക്ടറും സംഗീത അധ്യാപകനും കാരുണ്യ സംഗീത യാത്രാ പ്രസിഡന്റുമായ ശ്രീ ശ്രുതി വാരിജാക്ഷൻ സഹായ ധനം സാൻവിയയ്ക്ക് കൈമാറി. കാരുണ്യയാത-സെക്രട്ടറി ശ്രീ മനോഹരൻ ആചാരി, ട്രഷർ, ശ്രീ രാജു മാഷ് . കാരുണ്യയാത്രയിൽ പങ്കു ചേർന്ന ശ്രുതി സംഗീത വിദ്യാലയം വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Back to Top