ബി എം എസ് കാഞ്ഞങ്ങാട് മുൻസിപ്പൽ സമ്മേളനം നടന്നു

Share

ബി എം എസ് കാഞ്ഞങ്ങാട് മുൻസിപ്പൽ സമ്മേളനം

കാഞ്ഞങ്ങാട് _ ബി എം എസ് കാഞ്ഞങ്ങാട് മുൻസിപ്പൽ സമ്മേളനം ഹോസ്ദുർഗ് ബാങ്ക് ഹാളിൽ വെച്ച് നടന്നു. ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കേളോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡണ്ട് വി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് മേഖലാ സെക്രട്ടറി ഭരതൻ കല്യാൺ റോഡ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ആശംസകൾ നേർന്ന് പ്രസംഗിച്ചു. കെ എസ് ടി എംപ്ലോയിസ് സംഘ് ജില്ലാ സമിതി അംഗം ജയകുമാർ നെല്ലിത്തറ സമാരോ പ് പ്രഭാഷണം നടത്തി.ചടങ്ങിൽ വെച്ച് ഇക്കഴിഞ്ഞ എസ് എസ് എൽ സി, പരീക്ഷകളിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കളെ ഉപഹാരം നൽകി ആദരിച്ചു.പുതിയ ഭാരവാഹികളായി സുധീഷ് മുത്തപ്പൻ തറ പ്രസിഡണ്ട്, സുനിൽകുമാർ ശിവജി നഗർ ജനറൽ സെക്രട്ടറി, രാധാകൃഷ്ണൻ വി ട്രഷററായും , അംബിക, ബേബി അരയി, സുനിൽ നീരൂക്ക്, ശങ്കരൻ പുതിയ കോട്ട എന്നിവർ വൈസ് പ്രസിഡണ്ട് മാരായും, പ്രമോദ് സൗത്ത്, സുനിൽ കല്യാൺ റോഡ്, രാജേഷ്,അഭിലാഷ് എന്നിവരെ ജോ :സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

സുധീഷ് മുത്തപ്പൻ തറ സ്വാഗതവും, പ്രമോദ് കെ നന്ദിയും പറഞ്ഞു.

Back to Top