നാലാം വാർഡ് വികസന സമിതി സംഘടിപ്പിച്ച SSLC, +2 അനുമോദന പരിപാടി ശ്രദ്ധേയമായി.പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീജ.പി ഉദ്ഘാടനം ചെയ്തു.

Share

നാലാം വാർഡ് വികസന സമിതി സംഘടിപ്പിച്ച SSLC, +2 അനുമോദന പരിപാടി ശ്രദ്ധേയമായി.പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീജ.പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത P. v, പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ ശ്രീ.ടി.കോരൻ, ശ്രീ.കെ.വി കേളു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ADട പ്രസിഡൻ്റ് രമ്യ അധ്യക്ഷയായ ചടങ്ങിന് വാർഡ് കൺവീനർ സ്വാഗതവും കുടുംബശ്രീ A Dട സെക്രട്ടറി നന്ദിയും പറഞ്ഞു. SSLC +2 അനുമോദനത്തോടൊപ്പം മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ വാർഡിലെ അമ്പിളി ‘എം നെയും ബീച്ച് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച പ്രമോട്ടർ രാജേഷിനും അനുമോദിച്ചു. കുട്ടികളുടെ സന്തോഷത്തിനൊപ്പം തൻ്റെ ജീവിതത്തിൽ ലഭിച്ച ആദ്യത്തെ ആദരവാണെന്ന് പ്രമോട്ടർ രാജേഷ് മറുപടിയിൽ പറഞ്ഞു.

Back to Top