കൊളവയലിൽ വനിതകൾക്കായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഉള്ളുണർത്ത്, പരിപാടി സംഘടിപ്പിച്ചു

Share

കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കുടുബശ്രീ യൂണിറ്റ് കൊളവയൽ ദാറുൽ ഉലൂം മദ്രസയിൽ വനിതകൾക്കായി ഏകദിന പരിശീലന പരിപാടി “”ഉള്ളുണർത്ത്”” സംഘടിപ്പിച്ചു.കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയുടെയും ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനം സബ്ബ് ഇൻസ്‌പെക്ടർ കെ രാജീവൻ ഉദ്ഘാടനം ചെയ്തു.അജാനൂർ ഗ്രാമപഞ്ചായത്ത്‌ മെമ്പർ സി എച്ച് ഹംസ അധ്യക്ഷത വഹിച്ചു.കൊളവയൽ ജമാ അത്ത് പ്രസിഡന്റ്‌ ബി മുഹമ്മദ്‌ കുഞ്ഞി ഹാജി മുഖ്യാതിഥി ആയിരുന്നു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽ കാടകം വിഷയാവതരണം നടത്തി. നാലാം വാർഡ് മെമ്പർ സി കുഞ്ഞാമിന,സി ഡി എസ് മെമ്പർ കെ വി മിനി, കൊളവയൽ ലഹരിമുക്ത ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ, സി പി ഇബ്രാഹിം,എം ജയലക്ഷ്മി, കെ ജെ മറിയം,ജനമൈത്രി ബീറ്റ് ഓഫീസർ കെ രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുർഗ് ജനമൈത്രി പോലീസും കൊളവയലിൽ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

Back to Top