ബനിഷ് രാജ് അനുസ്മരണത്തോട് അനുബന്ധിച്ച് 30-ാം വാർഡിലെ SSLC, Plus Two പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

Share

ബനിഷ് രാജ് അനുസ്മരണത്തോട് അനുബന്ധിച്ച് 30-ാം വാർഡിലെ SSLC, Plus Two പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

മരക്കാപ്പ് കടപ്പുറം : മുൻ കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡ് കൗൺസിലറും പൊതുപ്രവർത്തകനുമായ ടി. കെ ബനിഷ് രാജിന്റെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് 30-ാം വാർഡിലെ SSLC, Plus Two പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബുത്ത് പ്രസിഡന്റ് എം.ടി ബാലൻ അദ്യക്ഷനായ

അനുസ്മരണ പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എൻ.കെ രത്നാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കുഞ്ഞികൃഷണൻ, മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ, ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, മണ്ഡലം സെകട്ടറി ഒ വി പ്രദീപ് കുമാർ , ബാലൻ,വാർഡ് കൗൺസിലർ കെ.കെ ബാബു, ബാങ്ക് ഡയറക്ടർ വി.വി സുധാകരൻ തുടങ്ങിയർ സംസാരിച്ചു.

വാർഡ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ വിദ്യാർത്ഥികളെ മൊമന്റോ നൽകി ആദരിച്ചു. ബൂത്ത് സെക്രടറി ശരത്ത് മരക്കാപ്പ് സ്വാഗതവും വാർഡ് സെക്രടറി ടി വി രതിഷ് നന്ദിയും പറഞ്ഞു.

Back to Top