ബന്തടുക്കയില്‍ വിദ്യാര്‍ത്ഥിനിയുടെ മരണം; ബസ് കണ്ടക്ടര്‍ കസ്റ്റഡിയില്‍

Share

ബന്തടുക്കയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബസ് കണ്ടക്ടറെ കസ്റ്റഡില്‍ എടുത്തതായി വിവരം. ബന്തടുക്ക ടൗണിലെ ഹോട്ടല്‍ തൊഴിലാളിയായ മലാംകുണ്ടിലെ ബാബു-സുജാത ദമ്പതികളുടെ മകള്‍ വി.സുരണ്യയെയാണ് (17) തിങ്കളാഴ്ച്ച വൈകിട്ടോടെ കിടപ്പ് മുറിയിലെ കിടക്കയില്‍ മുട്ടുകുത്തി, കഴുത്തില്‍ ഷാള്‍ കുരുക്കി അയയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്തടുക്ക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്.

 

 

Back to Top