ചക്കദിനത്തില്‍ ചക്കയുമായി വിദ്യാര്‍ത്ഥികള്‍

ചക്കദിനത്തില്‍ ചക്കയുമായി വിദ്യാര്‍ത്ഥികള്‍
ലോകമാകെ ചക്കദിനമായി ആഘോഷിക്കുമ്പോള്‍ കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്നു മുതല്‍ നടപ്പാക്കാനൊരുങ്ങുന്നൊരു പ്രതിജ്ഞയുണ്ട് ‘ഇനിയൊരു ചക്കയും പാഴാകാന്‍ അനുവദിക്കില്ല’. ചക്കയുടെ ഗുണങ്ങളെപ്പറ്റിയുള്ള സെമിനാറും ലഘു ലേഖ വിതരണവും, വിവിധ തരം ചക്കയുടെ ഫോട്ടോകളുടെ പ്രകാശനവും നടത്തി. സ്‌കൂളിലെ എന്‍എസ്എസ്, കരിയര്‍ ഗൈഡന്‍സ് സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രോഗ്രാം നടത്തിയത്. 2016 മുതല്‍ ജൂലൈ 4 ലോക ചക്കദിനമായി ആഘോഷിച്ചു വരുന്നത്. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എന്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചക്കകള്‍ എത്തിച്ചു. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ചക്ക വെട്ടി മുറിച്ച് ആവശ്യമുള്ള ചുളയും ചക്കക്കുരുവും വേര്‍തിരിച്ചു. വിദ്യാര്‍ത്ഥികള്‍ നന്നാക്കിയെടുത്ത ചക്ക സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഉള്‍പ്പെടുത്താനായി അടുക്കളയില്‍ ഏല്‍പിച്ചു. ചക്കദിനം ഹെഡ്മാസ്റ്റര്‍ എം എ അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍, പിടിഎ പ്രസിഡന്റ് എന്‍ ഉണ്ണികൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ്, കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദ്ദീഖി, റോസ്‌മേരി, സിന്ധു പി രാമന്‍, സുബിത, സി എം പ്രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.