കാസറഗോഡ് മെർച്ചന്റ് നേവി അസോസിയേഷൻ ചികിത്സ ധനസഹായം നൽകി

Share

കാസറഗോഡ് മെർച്ചന്റ് നേവി അസോസിയേഷൻ ചികിത്സ ധനസഹായം നൽകി

അന്താരാഷ്ട്ര നാവിക ദിനത്തിന്റെ ഭാഗമായാണ് മൂന്നു പേർക്ക് സഹായം നൽകിയത്

*ഉദുമ*
അന്താരാഷ്ട്ര നാവിക ദിനത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ മെർച്ചന്റ് നേവി അസോസിയേഷൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്ന് പേർക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു.
റോഡപകടത്തിൽ അത്യാസന്ന നിലയിൽ കഴിയുന്ന ബേക്കൽ സ്വദേശി,പക്ഷാഘാതം പിടിപെട്ട മുല്ലച്ചേരി സ്വദേശി, ഒരു ക്യാൻസർ ബാധിത എന്നിവർക്കാണ് ധനസഹായം നൽകിയത്.
ചടങ്ങിൽ പ്രസിഡന്റ്‌ പി. വി. ജയരാജ്‌ അധ്യക്ഷത വഹിച്ചു.
രാജേന്ദ്രൻ കണിയാമ്പാടി, സുജിത് ബേക്കൽ, കെ.എ. രമേശൻ, പി. കെ.ഹരിദാസ്,എ. കെ. സുധിൽ,വി.അനിൽകുമാർ,സുനിൽ കൊക്കാൽ,ഷാജേഷ് ബേക്കൽ, മണി അച്ചേരി,രാജേഷ് കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി രാജേന്ദ്രൻ മുദിയക്കാൽ ചടങ്ങിൽ സ്വാഗതവും, ട്രഷറർ മനോജ്‌ വിജയൻ നന്ദിയും പറഞ്ഞു.

Back to Top