പി എൻ പണിക്കരെ അടുത്തറിയാം പരിപാടി സംഘടിപ്പിച്ചു.

പി എൻ പണിക്കരെ
അടുത്തറിയാം
പരിപാടി സംഘടിപ്പിച്ചു.
ഉദുമ പടിഞ്ഞാർ അംബിക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പി എൻ പണിക്കരെ അടുത്തറിയാം എന്ന പരിപാടി സംഘടിപ്പിച്ചു. പി എൻ പണിക്കരോടൊപ്പം സാക്ഷരതായജ്ഞത്തിലും കാൻഫെഡ് പ്രസ്ഥാനത്തിലും പ്രവർത്തിച്ച കാലത്തെ ഓർമ്മകളും അനുഭവങ്ങളും കാൻഫെഡ് മുൻ സംസ്ഥാന സെക്രട്ടറിയായ ഉദയമംഗലം സുകുമാരൻ പങ്കുവെച്ചു. നിഷ വിനോദ് സ്വാഗതം പറഞ്ഞു. സി കെ വേണു അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൃത പ്രമോദ് നന്ദി പറഞ്ഞു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
രജീഷ് പിടി,കെ വി അപ്പു,
എൻനാരായണൻ,
സുജാത ഗംഗാധരൻ,
സി കെ പുരുഷോത്തമൻ, ഇ .പ്രമോദ്, അഭിലാഷ് കെ വി, ഇ. ബീന, ദേവൻ സി കെ, പ്രദികൃഷ്ണ, ശിവപ്രസാദ് സി,
രമ അംബുജാക്ഷൻ, സൗമ്യ മധു എന്നിവർ സംസാരിച്ചു.