മൽസ്യത്തൊഴിലാളി കോൺഗ്രസ് ധർണ്ണ സമരം നടത്തി

Share

മൽസ്യത്തൊഴിലാളി കോൺഗ്രസ് ധർണ്ണ സമരം നടത്തി

കാഞ്ഞങ്ങാട് – അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് 222 മൽസ്യ ഗ്രാമങ്ങളിലും പ്രതിഷേധ ധർണ്ണ സമരം നടക്കുന്നുണ്ട് , അതിൻ്റെ ഭാഗമായി മൽസ്യത്തൊഴിലാളി കോൺ ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ്ഗ് മിനി സിവിൽ സ്റ്റേഷൻ്റെ മുമ്പിൽ വെച്ച് ധർണ്ണ സമരം നടത്തി.
തിരുവന്തപുരം ചെല്ലാനത്ത് കടലാക്രമണത്തിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടു പരാതി പറയാൻ എത്തിയ മൽസ്യത്തൊഴിലാളികളെ താടിവെച്ച ഗുണ്ടകൾ എന്ന് പറഞ്ഞ് അധിക്ഷേപിച്ച ഫിഷറീസ് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു കൊണ്ട് മന്ത്രിയുടെ കോലം കത്തിച്ചു കൊണ്ട് ധർണ്ണ സമരം നടത്തി .
ശരത്ത് മരക്കാപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മൽസ്യത്തൊഴിലാളി കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് കെ.കെ ബാബു ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെകട്ടറി
കെ ബാലകൃഷ്ണൻ , കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്
കെ.പി ബാലകൃഷ്ണൻ ,
വി. ഗോപി, എം കുഞ്ഞികൃഷ്ണൻ, എച്ച് ഭാസ്ക്കരൻ,പത്മരാജൻ ഐങ്ങോത്ത്, രവിന്ദ്രൻ ചേടീ റോഡ്, കെ.പി മോഹനൻ , പി വി ബാലകൃഷ്ണൻ്, റഫീക് ഹാജീ റോഡ്, ഭാസ്ക്കരൻ നായർ,ഭാസ്ക്കരൻ കെ , മനോജ് ഉപ്പിലിക്ക, ബാബു കെ നായർ, ചന്ദ്രൻ മാസ്റ്റർ, പ്രദീപ്കുമാർ കെ.വി എന്നിവർ സംസാരിച്ചു.

Back to Top