ഉദുമ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഉദുമ വ്യാപാര ഭവനില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

Share

ഉദുമ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഉദുമ വ്യാപാര ഭവനില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.

പള്ളിക്കര, ചെമ്മനാട്, ഉദുമ, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ഉദുമ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രധാന പ്രമേയമായി ആവശ്യപ്പെട്ടു. ഉദുമ റെയില്‍വേ ഗേറ്റ് ജംഗ്ഷനില്‍ ഐ മാക്‌സ് ലൈറ്റ് സ്ഥാപിക്കണമെന്നുള്ള ആവശ്യവും യോഗത്തില്‍ അവതരിപ്പിച്ചു. ഉദുമ വ്യാപാര ഭവനില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ വി ഹരിഹരസൂധന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ വിജയിച്ചവരെ യോഗത്തില്‍ വെച്ച് ഉപഹാരം നല്‍കി അനുമോദിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ മുനീര്‍ ബ്രാന്റ് വരവ് ചെലവ് കണക്കും, വൈസ് പ്രസിഡന്റ് യൂസഫ് അനുശോചനവും അവതരിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി കുഞ്ഞിരാമന്‍ ആകാശ്, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ഉമേശന്‍ പി വി, പി വി അശോകന്‍, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് മാഹിന്‍ കല്ലട്ര, വനിതാവിംഗ് യൂണിറ്റ് ജനറല്‍ സെക്രട്ടറി വത്സല ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജോ.സെക്രട്ടറിമാരായ കരുണാകരന്‍ എം സ്വാഗതവും ഉമ്മര്‍ ഫാറൂക്ക് നന്ദിയും പറഞ്ഞു.

Back to Top