ലയൺസ് ഡിസ്ട്രിക്ട് 318E അമ്പലത്തറ സ്നേഹാലയത്തിലേക്കു 15 സ്റ്റീൽ കട്ടിലുകൾ നൽകി

ലയൺസ് ഡിസ്ട്രിക്ട് 318E യുടെ സർവീസ് പ്രോജക്ടിന്റെ ഭാഗമായി കാഞ്ഞങ്ങാട് അമ്പലത്തറയിലെ സ്നേഹാലയത്തിലുള്ള അന്ദേവാസികൾക്കു 15 സ്റ്റീൽ കട്ടിലുകൾ നൽകി. സ്നേഹാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ കെ.വി. രാമചന്ദ്രൻ PMJF സ്നേഹാലയത്തിന്റെ ഡയറക്ടർ ബ്രദർ ഈശോദാസിന് കട്ടിലുകൾ കൈമാറി. വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ടൈറ്റസ് തോമസ്, മുൻ ഗവർണ്ണർ ശ്രീനിവാസ ഷേണായ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് ഓഫീസർമാരായ പി. ഗംഗാധരൻ, ചാക്കോ സി. ജോസഫ്, കെ. ഗോപി, കെ. സുകുമാരൻ നായർ, ശ്രീകണ്ഠൻ നായർ, രാജേന്ദ്ര ഷേണായ്, ശ്യാം പ്രസാദ്, രാജൻ മീങ്ങോത്ത് എന്നിവർ പങ്കെടുത്തു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിമാരായ ഷാജി ജോസഫ് സ്വാഗതവും, സിദ്ധാർത്ഥൻ വണ്ണാരത്ത് നന്ദിയും പറഞ്ഞു.