സുനിത വില്യംസും സംഘവും ചൊവ്വാഴ്ച ഭൂമിയിലെത്തും. ഫ്ലോറിഡ തീരത്ത് നാളെ വൈകുന്നേരത്തോടെ സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ

Share

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ

നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വില്‍മോറും ഒമ്ബത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

 

ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് ക്രൂ-10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശനിലയത്തില്‍ പ്രവേശിച്ചത്.

 

ആനി മക്‌ലിൻ, നിക്കോളാസ്‌ അയേഴ്‌സ്‌ , തക്കുയ ഒനിഷി , കിറില്‍ പെസ്കോവ് എന്നിവരാണ്‌ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സുനിത വില്യംസ് , ബുച്ച്‌ വില്‍മോർ , നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർ ക്രൂ-9 പേടകത്തിലേറി ഭൂമിയിലേക്ക് മടങ്ങും.

Back to Top