അഗതികൾക്കൊപ്പം കടലോര സംഗമംഒരുക്കി നന്മ മരം കൂട്ടായ്മ

Share

കാഞ്ഞങ്ങാട്:-പല സാഹചര്യങ്ങളാൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി ചെർക്കാ പാറമരിയഭവനിൽ കഴിയുന്ന അന്തേവാസികൾക്ക് പരസ്പര സ്നേഹത്തിന്റെ ഉല്ലാസക്കാഴ്ചകൾ സമ്മാനിച്ച് കാഞ്ഞങ്ങാട് നന്മ മരം കൂട്ടായ്മ.

അന്തേവാസികൾക്കൊപ്പംപള്ളിക്കര ബീച്ചിൽആടിയും പാടിയും സമ്മാനങ്ങൾ നൽകിയും, തിരമാലകളെ തഴുകി കുതിരപ്പുറത്തും ഒട്ടകപ്പുറത്തും സവാരികൾ ചെയ്തും വിഭവ സമൃദ്ധമായ സദ്യകൾ നൽകിയും, പുത്തൻ ഉടുപ്പുകൾ നൽകിയും സന്തോഷകരമായ സായാഹ്നം നൽകിചേർത്തു പിടിച്ച്നന്മ മരം കൂട്ടായ്മ.

കഴിഞ്ഞ കോവിഡ് കാലഘട്ടത്തിൽ കഷ്ടപ്പെടുന്നവർക്ക് ഭക്ഷണം നൽകി ആരംഭിച്ച കൂട്ടായ്മ ഈയൊരു പ്രവർത്തനം ഇന്നും തുടരുന്നതോടൊപ്പംകാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ കേന്ദ്രീകരിച്ച്നാടിന്റെ സമസ്ത മേഖലയിലും ക്രിയാത്മകമായി പ്രവർത്തിക്കുകയാണ്.

ചടങ്ങിൽ കടലോര സംഗമംതാലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ സി. സുരേഷ്‌കുമാർ* മുഖ്യാതിഥിയായിരുന്നു. നന്മമരം ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി ഷിബു നോർത്ത് കോട്ടച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബി ജോസ് സ്വാഗതവും ട്രെഷറർ വിനോദ് ടി. കെ നന്ദിയും പറഞ്ഞു. ഭാരവാഹികളായ സലാം കേരള, സി. പി. ശുഭ, ഉണ്ണികൃഷ്ണൻ കിനാനൂർ,ആശാലത എം, കനക, രാജി മധു, രാജൻ വി ബാലൂർ, ദിനേശൻ ആവിയിൽ, മൊയ്‌ദു പടന്നാക്കാട്,വിനു വേലാശ്വരം, ഡോ. ശ്രീനിവാസൻ,ഗോകുലാനന്ദൻ, ദിനേശൻ,പുഷ്പ, കമറുന്നിസ, പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Back to Top