ഉദുമ മണ്ഡലത്തിൽ ഫിഷ് ലാൻഡിങ് സെന്റർ യാഥാർത്ഥ്യമാകും പദ്ധതിക്കായുള്ള നടപടികൾക്ക്വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി

Share

മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനതയുടെയും വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹാരം കാണാൻ ഉദുമ നിയോജക മണ്ഡലത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന
ജനപ്രതിനിധി സംഘടനാ പ്രതിനിധി യോഗതത്തിലാണ് തീരുമാനം ഉണ്ടായത് ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിൽ
ഒന്നരമണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ തീരപരിപാലന നിയമം, തീരദേശ സംരക്ഷണം കടൽ ഭിത്തി, കുടിവെള്ള പ്രശ്നം,തീരദേശ ടൂറിസം , തീരദേശ റോഡ്, വീട് ഇല്ലാത്ത പ്രശ്നം, സഹകരണ സംഘ പ്രശ്നങ്ങൾ, ഫിഷിംഗ് ഹാർബർ വികസനം, പട്ടയ പ്രശ്നം,
ഡ്രെയിനേജ് തുടങ്ങിയ പ്രശ്നങ്ങങ്ങളും ചർച്ചയായി.

ജീവൻ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലത്തിലും റെസ്ക്യൂ ഫോർസും സ്പീഡ് ബോട്ടുകളും എത്രയും വേഗം അനുവദിക്കും.കേരളത്തിന് പുറത്ത് പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കും. ഉദുമയിലെ 15, 16 പട്ടയ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി. പാലക്കുന്ന് മത്സ്യ ഭവന്റെ നവീകരണം നടപ്പിലാക്കാൻ നിർദേശിച്ചു.
കുടിവെള്ളത്തിനായി 228 കോടിയുടെ പദ്ധതി യാഥാർത്ഥ്യമായി ടെണ്ടർ നടപടികളിലേക്ക് കടക്കുന്നു. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണമെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ കോളനികളിലെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും .പള്ളിക്കര മിഷൻ കോളനിയിൽ 25 വീടുകൾ നവീകരിച്ച് വാസയോഗ്യമാക്കും. കീഴൂർ തീരദേശ സ്കൂളിന് 1.24 കോടി രൂപ അനുവദിച്ചു. പണികൾ ഉടൻ ആരംഭിക്കും. കീഴൂരിൽ ആയുവേദ ആശുപത്രി രൂപീകരിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ നൽകും .
കീഴൂർ ഹാർബർ റോഡ് പണിക്ക് ആവശ്യമായ തുക നൽകാൻ തയ്യാറാണ്, എന്നാൽ സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്ക് എന്ന ലക്ഷ്യത്തിലേക്ക് ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകൾ സഹകരിച്ച് പദ്ധതി തയ്യാറാക്കണം. സംസ്ഥാന സർക്കാരും വേണ്ട സഹായങ്ങൾ ചെയ്യും.
167 അപേക്ഷകളാണ് ഉദുമ മണ്ഡലത്തിൽ ഉണ്ടായിരുന്നത് . അവയിലെല്ലാം നടപടികൾ സ്വീകരിച്ചു. കൂടാതെ പരിപാടിയിലും അപേക്ഷകൾ ലഭിച്ചു. ഫിഷറീസ് വകുപ്പ് മാത്രമല്ല മറ്റു വകുപ്പുകൾ ഇടപെടേണ്ട പരാതികളും കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Back to Top