കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്ത് മൂന്നാം വാർഡിലെ ദേവൻ ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാരെ വലയ്ക്കുന്നു.

Share

കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്ത് മൂന്നാം വാർഡിലെ ദേവൻ ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാരെ വലയ്ക്കുന്നു. ഒരു വേനൽ മഴയിൽപോലും കുളം രൂപപ്പെടുന്ന റോഡിന്റെ അവസ്ഥ പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്. സ്കൂൾ വിദ്യാർത്ഥികളും മറ്റും ദിനംപ്രതി ആശ്രയിക്കുന്ന ഈ റോഡിന്റെ ദുരവസ്ഥ ഇനിയും മേലധികാരികളുടെ ശ്രെദ്ധയിൽ പെട്ടിട്ടില്ല എന്നത് നാട്ടുകാരെ ആസ്വസ്ഥരാക്കുകയാണ്.

ഈ ഒരു റോഡ് ബസ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ദിനംപ്രതി നിരവധി യാത്രക്കാരും ഉപയോഗിക്കുന്നതാണ്.

ഈ മഴക്കാലത്തിന് മുൻപെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കണം എന്ന അപേക്ഷയിലാണ് നാട്ടുകാർ.

Back to Top