അമ്പലത്തറസ്കൂൾ കെട്ടിട ഉദ്ഘാടനം

Share

അമ്പലത്തറസ്കൂൾ കെട്ടിട ഉദ്ഘാടനം

കാഞ്ഞങ്ങാട്:-നവകേരളം കർമ്മ പദ്ധതി 11 വിദ്യാ കിരണം മിഷന്റെ ഭാഗമായാണ് ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ സ്കൂളിന് ഒരു കോടിരൂപഉപയോഗിച്ച് രണ്ട് നിലകളിലായിനിർമ്മിച്ച 8 ക്ലാസ് മുറികളുടെയുംശുചീകരണ മുറിയുടെയുംഉദ്ഘാടനം നടന്നു.

സംസ്ഥാനത്തെ 97 സ്കൂളുകളോടൊപ്പംമുഖ്യമന്ത്രി പിണറായി വിജയൻഓൺലൈനായി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മന്ത്രിവി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

കെട്ടിടത്തിന്റെ ശിലാഫലകം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ അനാച്ഛാദനം ചെയ്തു. കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, പഞ്ചായത്തംഗം സി.കെ സബിത , വിദ്യാ കിരണം കോർഡിനേറ്റർ പി. ദിലീപ് കുമാർ , അസി. എൻജിനയർ ഷാനജ്, പി.ടി.എ പ്രസിഡന്റ് അബ്ദുൾ മജീദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കൃഷ്ണൻ , എസ് എം സി ചെയർമാൻ രാജേഷ് സക്റിയ , മദർ പിടിഎ പ്രസിഡന്റ് പി സീന, കെ.പി മെഹബൂബ്, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ സ്കൂൾ പ്രിൻസിപ്പാൾ കെ.വി പ്രശാന്ത് സ്വാഗതവും പ്രധാനാധ്യാപിക എം സതി നന്ദിയും പറഞ്ഞു.

ചടങ്ങിൽ വച്ച് ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷമുഴുവൻ 100% വിജയം നേടിയവിദ്യാർത്ഥികളെയുംമുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ നേടിയ വിദ്യാർത്ഥികളെയും,

കെട്ടിട നിർമ്മാണ പ്രവർത്തനത്തിന്മികച്ച ഇടപെടൽ നടത്തിയയവ്യക്തികളെയുംഅനുമോദിച്ചു

Back to Top