മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവത്തിൻ്റെ പ്രധാന ചടങ്ങുകളിലൊന്നായ ഓലകൊത്തൽ ചടങ്ങ്കിഴക്കുംകര എളയടത്ത് കുതിര് പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളരി തറവാട്ടിൽ നടന്നു.

Share

കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമായ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവത്തിൻ്റെ പ്രധാന ചടങ്ങുകളിലൊന്നായ ഓലകൊത്തൽ ചടങ്ങ് ഭക്തിനിർഭരമായ ചടങ്ങേടെ കിഴക്കുംകര എളയടത്ത് കുതിര് പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളരി തറവാട്ടിൽ നടന്നു.

ഇടവമാസത്തിലെ സംക്രമ നാളിലെ കൂലോം തീണ്ടൽ ചടങ്ങിനു ശേഷം ജന്മാരി കണിശൻ നല്കുന്ന ശുഭമുഹൂർത്തത്തിലാണ് ഓലകൊത്തൽ ചടങ്ങ് നടക്കുന്നത്. കലശം എടുക്കുന്നതിനായി നിയോഗിപ്പെട്ടയാളാണ് കിഴക്കുംകര കളരിയിൽ ഓലകൊത്തൽ ചടങ്ങ് നിർവഹിക്കുന്നത്. കലശക്കാരനായി നിന്നിട്ടുള്ള കണ്ണനും, വിനോദിനും രണ്ടാമൂഴത്തിൻ്റെ നിർവൃതിയിലാണ്.ഇത് തങ്ങളുടെ ഭാഗ്യമായി ഇരുവരും കരുതുന്നു.

പഴയ കാലത്ത് തുളുനാടൻ കളരികൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ഇന്നത്തെ കളരികൾ’ കളരി അഭ്യാസ പഠനത്തിനായി ഇവിടത്തെ കളരികളിൽ ആളുകൾ എത്തുമായിരുന്നു.

  1. ഓലകൊത്തൽ ചടങ്ങിന് ക്ഷേത്രേശൻമാരും ജന്മവകാശികളും നേതൃത്വം നല്കി.
Back to Top