സംസ്ഥാന ഫയർ സർവീസ് മീറ്റ് വി.എൻ വേണുഗോപാലിന് ഹാട്രിക് സ്വർണം

Share

തൃക്കരിപ്പൂർ : എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസ് സ്റ്റേറ്റ് സ്പോർട്സ് മീറ്റിൽ വി.എൻ. വേണുഗോപാലിന് ഹാട്രിക് സ്വർണം.

തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റസ ഓഫിസർ ആയ വേണുഗോപാൽ 200 മീറ്റർ ഓട്ടം, ലോങ് ജംപ്, 4 x 100 മീറ്റർ റിലേ എന്നിവയിലാണ് സ്വർണം നേടിയത്. കണ്ണൂർ മേഖലയെ പ്രതിനിധീകരിച്ചാണ് മൽസരിച്ചത്. നാഷണൽ ഫയർ സർവീസ് മീറ്റിലേക്ക് യോഗ്യതയും നേടി. ചെറുവത്തൂർ കണ്ണാടിപ്പാറ സ്വദേശിയായ ഇദ്ദേഹം 1986-87 വർഷം സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം വ്യക്തിഗത ചാംപ്യൻ കൂടിയായിരുന്നു. 100, 200 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹഡിൽസ് എന്നിവയിലാണ് അന്നു ചാംപ്യൻ ആയത്.

Back to Top