അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

Share

അജാനൂർ : മുൻ പ്രധാനമന്ത്രിയും കോൺ ഗ്രസ്സ് അദ്ധ്യക്ഷനുമായ രാജീവ്ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. തെക്കേപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന അനുസ്മരണയോഗവും രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനും നടന്നു. അനുസ്മരണ യോഗം മണ്ഡലം പ്രസിഡണ്ട് എക്കാൽ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് ഭാരവാഹികളായ രവീന്ദ്രൻ കടപ്പുറം, ദിനേശൻ മൂലക്കണ്ടം, എക്കാൽ നാരായണൻ , ശ്രീനിവാസൻ മഡിയൻ , പി.പി വേണു നായർ , കുഞ്ഞമ്പു വാഴവളപ്പിൽ , സുകുമാരൻ മാവുങ്കാൽ , രാധാകൃഷ്ണൻ കാനത്തൂർ, കുഞ്ഞികൃഷ്ണൻ വെള്ളിക്കോത്ത്, വി.എം. അനൂപ് മാവുങ്കാൽ എന്നിവർ സംസാരിച്ചു.

Back to Top