ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പില്‍ അംഗമാകാം

അപേക്ഷ ക്ഷണിച്ചു:ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനായി ജില്ലകളില്‍ സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐ.എ.ജി) പുനഃസംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ജില്ലാ ഭരണകൂടവുമായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള രജിസ്റ്റേര്‍ഡ് സന്നദ്ധസംഘടനകളില്‍ നിന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സംഘടനകള്‍ ഗൂഗിള്‍ ഫോം മെയ് 31നകം പൂരിപ്പിച്ച് നല്‍കണം. താത്പര്യമുള്ള സംഘടനകള്‍ ഐ.എ.ജി അംഗത്വത്തിനായി അപേക്ഷിക്കുന്നതിനുള്ള ഗൂഗിള്‍ ഫോം ലിങ്ക് ലഭിക്കുന്നതിനായി 9446601700 എന്ന നമ്പറില്‍ ബന്ധപ്പെടണം.