സഫ്ദർ ഹാശ്മിയുടെജീവിതം രംഗാവിഷ്കാരവുമായി കൊവ്വൽ സ്റ്റോർ വനിതാ കൂട്ടായ്മ

Share

സഫ്ദർ ഹാശ്മിയുടെജീവിതം രംഗാവിഷ്കാരവുമായി

കൊവ്വൽ സ്റ്റോർ വനിതാ കൂട്ടായ്മ

കാഞ്ഞങ്ങാട്:-വിപ്ലവ നായകൻ സഫ്ദരഹാശ്മിയുടെജീവിതചരിത്രംനൃത്തശില്പത്തിലൂടെ രംഗത്ത് ആവിഷ്കരിച്ച് കൊവ്വൽ സ്റ്റോർവനിതാ കൂട്ടായ്മ.നാടിന്റെ സമസ്ത മേഖലയിലും ഇടപെടൽ നടത്തുന്ന കൊവ്വൽ സ്റ്റോർ കേന്ദ്രമായി പ്രവർത്തിക്കുന്നയുവശക്തിക്ലബ്ബ്,ലൈബ്രറിയുടെസിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ളഒരു വർഷം നീണ്ടു നിൽക്കുന്നവിവിധ പരിപാടികളുടെ ഭാഗമായി നടന്നവനിതോത്സവത്തിലാണ്നൃത്തശില്പം അരങ്ങേറിയത്.

75 മിനിറ്റ് ദൈർഘ്യമുള്ളനൃത്താ ശിൽപ്പതിൽ സഫ്ദർ ഹാശ്മിയുടെജനനം മുതൽ മരണം വരെയും വിപ്ലവ പോരാട്ടവുംണ്.വനിതാ കൂട്ടായ്മനിറഞ്ഞ സദസ്സിനു മുന്നിൽഅവതരിപ്പിച്ചത്.

കെവി തങ്കമണിയുടെ നേത്യത്വത്തിലുള്ള ടീം തുടങ്ങിയ വിവിധ മേഖലയിൽ തൊഴിൽ ചെയ്യുന്ന യുവതികളാണ്അഭിനയിച്ചത്.നർത്തകൻരാമചന്ദ്രൻ വേലശ്വരംസംവിധാനം നിർവഹിച്ചത്. കൊവ്വൽസ്റ്റോർ പരിസരത്ത് നടന്നവനിതോത്സവംപുരോഗമന കലാസാഹിത്യ സംഘംജില്ലാ കമ്മിറ്റി അംഗവുംപുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പറുമായ

സബിത ചൂരിക്കാട്ഉദ്ഘാടനം ചെയ്തു.ക്ലബ്ബിന്റെവനിതാ പ്രസിഡണ്ട് കെ. ഗീത അധ്യക്ഷതയിൽ വഹിച്ചു.ചടങ്ങിൽ വെച്ച്. വിവിധമേഖലയിൽ കഴിവ് തെളിയിച്ചആരോഗ്യമേഖലാ ജീവനക്കാരായകെ ദാക്ഷായണി,– സിമി കലാമണ്ഡലം കെ.പ്രീതഅ അഗൺവാടി വർക്കർ, ഹെൽപ്പർമാരായ, വി.ശാന്ത , പി.ശാരദ , കെ.നളിനി, രാധകല്ലൂർ വീട്എന്നിവരെഅനുമോദിച്ചു.

കെ കെ ഗിത,എ ആർ ആര്യഎന്നിവർ സംസാരിച്ചു. ലൈബ്രറിയൻ നിഷ നന്ദി പറഞ്ഞു.

സംഘാടകസമിതി ഭാരവാഹികളായവി വി രമേശൻ,എ ദാമോദരൻ,വിനോദ് കുമാർ,എൻ ഉണ്ണികൃഷ്ണൻ,വി സുശാന്ത്,പ്രിയേഷ് കാഞ്ഞങ്ങാട്,കെ ശശിധരൻഎന്നിവർസംബന്ധിച്ചു.വനിതാ വിഭാഗം സെക്രട്ടറികെ വി തങ്കമണിസ്വാഗതവും ക്ലബ്ബ് ലൈബ്രറിയൻ ‘നിഷ നന്ദിയും പറഞ്ഞു.വനിതോത്സവത്തിന്റെ ഭാഗമായിഓല മടയിൽ,പായസ മത്സരം,വിവിധ കലാപരിപാടികൾഎന്നിവ അരങ്ങേറി

Back to Top