നീലേശ്വരം പ്രസ്ഫോറം ബാലചന്ദ്രൻ നീലേശ്വരം അനുസ്മരണവും അവാർഡ് ദാനവും നടത്തി

Share

നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകനും നീലേശ്വരം പ്രസ് ഫോറം മുൻ പ്രസിഡൻ്റും ആയിരുന്ന ബാലചന്ദ്രൻ നീലേശ്വരത്തിൻ്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പ്രസ് ഫോറം അനുസ്മരണവും അവാർഡ് ദാനവും നടത്തി.

കെ.ടി.എൻ.രമേശൻ അനുസ്മരണവും ഇതോടനുബന്ധിച്ച് നടത്തി. കഥാകൃത്ത് വി.ആർ.സുധീഷ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു.

നീലേശ്വരം പ്രസ് ഫോറം പ്രസിഡൻ്റ് പി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ കാഞ്ഞങ്ങാട് ലേഖകൻ കെ.എസ്.ഹരിക്ക് സമ്മാനിച്ചു. കണ്ണൂർ ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ കെ.ബാലചന്ദ്രൻ ബാലചന്ദ്രൻ നീലേശ്വരം അനുസ്മരണവും കോളമിസ്റ്റ് മണി മാഷ് പയ്യന്നൂർ കെ.ടി.എൻ.അനുസ്മരണവും നടത്തി.

തിരുവനന്തപുരം പ്രേംനസീർ സുഹൃദ് സമിതിയുടെ പ്രേംനസീർ മാധ്യമ പുരസ്കാര ജേതാവ് മാതൃഭൂമി നീലേശ്വരം ലേഖിക ആഖിൻ മരിയയെ അനുമോദിച്ചു. വി.ആർ.സുധീഷ് ഉപഹാരം സമ്മാനിച്ചു. സേതു ബങ്കളം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, മാതൃഭൂമി ജില്ലാ ബ്യൂറോ ചീഫ് കെ.രാജേഷ് കുമാർ, സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ, സിപിഐ ജില്ലാ കൗൺസിൽ അംഗം പി.വിജയകുമാർ, ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സി.വി.സുരേഷ്, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ നായർ, നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.വി.സുരേഷ് കുമാർ, മന്ദംപുറം റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.കെ.കുമാരൻ, കിഴക്കൻ കൊഴുവൽ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് രവീന്ദ്രൻ കോറോത്ത് എന്നിവർ പ്രസംഗിച്ചു. കെ.എസ്.ഹരി, ആഖിൻ മരിയ എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. നീലേശ്വരം പ്രസ് ഫോറം വൈസ് പ്രസിഡൻ്റ് എ.വി.സുരേഷ് കുമാർ സ്വാഗതവും ട്രഷറർ സി.രാഘവൻ നന്ദിയും പറഞ്ഞു.

Back to Top