ഗവൺമെൻ്റ് മാപ്പിള എൽ പി സ്ക്കൂൾ അജാനൂർ 96-ാം വാർഷികാഘോഷം കാഞ്ഞങ്ങാട് സബ്ബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഗവൺമെൻ്റ് മാപ്പിള എൽ പി സ്ക്കൂൾ അജാനൂർ 96-ാം വാർഷികാഘോഷം കാഞ്ഞങ്ങാട് സബ്ബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. ബേക്കൽ എ ഇ ഒ സുരേശൻ പി.കെ മുഖ്യാതിഥിയായി. മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി. കുഞ്ഞാമദ് ഹാജി പാലക്കി വിശിഷ്ടാതിഥിയായി.സ്ക്കൂൾ ഹെഡ്മിസ്സിസ് ബിന്ദു.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെബർ ലക്ഷ്മി തമ്പാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷീബാ ഉമ്മർ, ഷക്കീല ബദറുദ്ദീൻ, സി.എച്ച്.ഹംസ, ലക്ഷമി, ബേക്കൽ ബിപിഒ ദിലീപ് മാഷ്, അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി.ഇബ്രാഹിം ഹാജി, അഷറഫ് കൊളവയൽ,എം ബി എം അഷറഫ്, കെ.കുഞ്ഞിമൊയ്തീൻ, തെരുവത്ത് മുസ്സഹാജി, പി.കെ.കണ്ണൻ, എം.ഹമീദ് ഹാജി, പാലക്കി ഹംസ, സി.എച്ച്.സുലൈമാൻ ഹാജി, ഹമീദ് ചേരക്കാടത്ത്, മുസ്തഫ കൊളവയൽ, നജ്മ എം, പി.എം ഫൈസൽ, മറിയക്കുഞ്ഞി കൊളവയൽ എന്നിവർ പ്രസംഗിച്ചു.പി ടി എ പ്രസിഡണ്ട് ഷബീർ ഹസ്സൻ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് ആശ ടീച്ചർ നന്ദിയും പറഞ്ഞു.സർവീസിൽ നിന്നും വിരമിക്കുന്ന ബേക്കൽ എഇഒ സുരേഷ് മാഷ്, മുൻ എച്ച് എം ശംസുദ്ദീൻ മാസ്റ്റർ, പത്മജ ടീച്ചർ, ശോഭ ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് നൽകി. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.