അജാനൂർ, കൊളവയലിലെ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തി 

Share

അജാനൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രൗഢമായ ചടങ്ങില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘടനം നിര്‍വഹിച്ചു.

കാഞ്ഞങ്ങാട്:പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ കാര്യക്ഷമമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ഇതിലൂടെ വലിയ ജനപങ്കാളിത്തത്തിലൂടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മികച്ച സൗകര്യങ്ങളിലൂടെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ ജനസൗഹൃദ സ്ഥാപനങ്ങള്‍ ആക്കുക വര്‍ദ്ധിച്ചുവരുന്ന രോഗാതുരത ജീവിതശൈലി രോഗങ്ങള്‍ പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ പ്രതിരോധത്തിന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സഹായകരമാകും എന്നുതന്നെയാണ് പ്രതീക്ഷ.സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും മാതൃക ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. അജാനൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ അനാച്ഛാദനം ചെയ്തു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. മീന, ഷീബ ഉമ്മര്‍, കെ.കൃഷ്ണന്‍ മാസ്റ്റര്‍ ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി തമ്പാന്‍ വാര്‍ഡ് മെമ്പര്‍മാരായ കെ.രവീന്ദ്രന്‍, അശോകന്‍ ഇട്ടമ്മല്‍, ഹംസ സി .എച്ച്, ഇബ്രാഹിം ആവിക്കല്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം .വി .നാരായണന്‍, എ .തമ്പാന്‍, അരവിന്ദാക്ഷന്‍ നായര്‍, മുബാറക് ഹസൈനാര്‍ ഹാജി ,ഹമീദ് ഹാജി, വിനീത് കൊളവയല്‍ ,എഫ്. എച്. സി എച്ച് ഐ രമേശന്‍ കെ. എം തുടങ്ങിയവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സൗമ്യ വി കെ നന്ദിയും പറഞ്ഞു.

Back to Top