തൊഴിലുറപ്പ് നൂറു ദിനം പൂർത്തീയാക്കിയവർക്കും അരങ്ങ് കലോൽസവത്തിലെ വിജയികൾക്കും അനുമോദനമൊരുക്കി കോടോം-ബേളൂർ 19-ാം വാർഡ്.

Share

പാറപ്പള്ളി.കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 19-ാം വാർഡിൽ നൂറ് ദിനം പൂർത്തീകരിച്ച തൊഴിലാളികൾ, കുടുംബശ്രീ അരങ്ങ് കലോൽസവത്തിൽ പഞ്ചായത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ രഞ്ജുഷ ബാലൂർ, താലൂക്ക് തലത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാന ബാലൂർ എന്നിവർക്കും കെട്ടിട നികുതി പിരിവിൽ നൂറു ശതമാനം കൈവരിക്കാൻ നേതൃത്വം നൽകിയ വാർഡ് ക്ലർക്ക് പ്രസീദ മധു എന്നിവർക്കും വാർഡ് സമിതി നേതൃത്വത്തിൽ അനുമോദനം നൽകി.

അതോടൊപ്പം മാലിന്യ മുക്ത ജനകീയ കൺവെൻഷനും മാലിന്യമുക്ത പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.ശൈലജ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ആർ.പി.കെ.രാമചന്ദ്രൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ ഒ.വി. സുമിത്രൻ, പി.എൽ.ഉഷ, സി. ബാബുരാജ്, എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും ടി.കെ.കലാരഞ്ജിനി നന്ദിയും പറഞ്ഞു.

Back to Top