നിയമസഭ – യുവജന ക്ഷേമ യുവജനകാര്യ സമിതി യോഗം 24ന്

Share

തെളിവെടുപ്പ് നടത്തും, പുതിയ പരാതികള്‍ സ്വീകരിക്കും

കേരള നിയമസഭ-യുവജന ക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി (2021-23) മെയ് 24ന് ബുധനാഴ്ച്ച രാവിലെ 10.30ന് കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. യുവജനങ്ങള്‍, യുവജനസംഘടനകളില്‍ നിന്നും പുതിയ പരാതികള്‍ സ്വീകരിക്കും. സമിതി മുമ്പാകെ പരാതി നല്‍കുവാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും യോഗത്തില്‍ എത്തി സമിതി അദ്ധ്യക്ഷനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ കയ്യൊപ്പ് രേഖപ്പെടുത്തിയ പരാതികള്‍/ അപേക്ഷകള്‍ നല്‍കാം.

Back to Top