ഹവാല പണവുമായി ഉസ്താദ് നീലേശ്വരത്തു പിടിയിൽ

ഹവാല പണവുമായി ഉസ്താദ് നീലേശ്വരത്തു പിടിയിൽ
ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യിൽ കുഴൽ പണം പിടികൂടി.കാഞ്ഞങ്ങാട് dysp പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം SI ശ്രീജേഷ് കെ.യുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ നീലേശ്വരം മാർക്കറ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിൽ ആണ് KL 86 A 1843നമ്പർ സ്കൂട്ടിയിൽ നിന്നും 18.5 ലക്ഷം രൂപ കുഴൽ പണവുമായി ഇർഷാദ് കെ കെ 33 വയസ്, കെ കെ ഹൌസ്. പുഞ്ചാവി ഒഴിഞ്ഞ വളപ്പ് എന്നയാളെ അറസ്റ്റ് ചെയ്തത്.
പോലീസ് സംഘത്തിൽ അബുബക്കർ കല്ലായി. നികേഷ്. പ്രണവ് വിനോദ് എന്നിവർ ഉണ്ടായിരുന്നു. ഏപ്രിൽ 14 തീയതി കാഞ്ഞങ്ങാട് DySp പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 67 ലക്ഷം രൂപ കുഴൽ പണവുമായി നാലുപുരപ്പാട്ടിൽ ഹാരിസ് പിടിയിൽ ആയിരുന്നു