സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ:ഹോളി ജോളി ഫെസ്റ്റ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു.

Share

ഹോളി ജോളി ഫെസ്റ്റ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു

 

സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 15 മുതൽ 21 വരെ സംഘടിപ്പിക്കുന്ന ‘ഹോളി ജോളി’ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം സൗത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ്‌ സി.എച്ച് മുഹമ്മദ്‌ കുഞ്ഞി സാഹിബ്‌ സംഘാടക സമിതി ചെയർമാൻ നൗമാൻ ഇ-സോൺ നൽകിക്കൊണ്ട് നിർവഹിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ, കുട്ടികൾക്കുള്ള മത്സരമായ ചാക്ക് റൈസ്,കസേര കളി,ലമണ് റൈസ്,വാട്ടർ ഫില്ലിങ്, മൾട്ടി ഷൂട്ട്‌ ഔട്ട്‌,കമ്പ വലി,ചട്ടി പൊട്ടിക്കൽ തുടങ്ങിയ പരിപാടികളും വനിതകൾക്കായി ക്വിസ്സ് മത്സരം,മെഹന്തി ഫെസ്റ്റ്, ക്ലബ്ബ് പരിസരം സൗന്ദര്യവൽക്കരണം അങ്ങനെ നിരവധി പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളത്.

ചടങ്ങിൽ സംഘടക സമിതി ജനറൽ കൺവീനർ ഫൈസൽ വളപ്പിൽ,മൊയ്‌ദു ബി.കെ, റമീസ് സി.കെ,മുർഷിദ് എ.കെ,ജംഷീദ് കുന്നുമ്മൽ,ഷഫീഖ് കണ്ടത്തിൽ എന്നിവർ സംബന്ധിച്ചു.

Back to Top