ദി കേരള സ്റ്റോറി സംവിധായകന്‍ സുദീപ്തോ സെനും നടി ആദാ ശര്‍മ്മയും വാഹനാപകടത്തില്‍ പെട്ടു

മുംബയ: വിവാദമായ ‘ദി കേരള സ്റ്റോറി’ ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്തോ സെനും മുഖ്യവേഷം ചെയ്ത നടി ആദാ ശര്‍മ്മയും വാഹനാപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ടുകള്‍.കരീംനഗറില്‍ ‘ഹിന്ദു ഏക്താ യാത്ര’യില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ ഞായറാഴ്ചയോടെയാണ് സംഭവം. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വൈകാതെ തന്നെ ആരോഗ്യവിവരം അറിയിച്ച് ഇരുവരുടെയും ട്വീറ്റ് പുറത്തുവന്നു. പ്രശ്നങ്ങളില്ലെന്നും ഗുരുതരമായി ഒന്നുമില്ലെന്നും അന്വേഷണങ്ങള്‍ക്കും കരുതലിനും നന്ദി പറയുന്നതായും നടി ആദാ ശര്‍മ്മ കുറിച്ചു. അടിയന്തര ആരോഗ്യ പ്രശ്നമുണ്ടായതിനാല്‍ കരീം നഗറിലേക്ക് പോകാനാവില്ലെന്നും കരീംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നായി സുദീപ്തോയും അറിയിച്ചു.
മേയ് അഞ്ചിനാണ് ‘ദി കേരളാ സ്റ്റോറി’ റിലീസ് ചെയ്തത്. പത്ത് ദിവസം കൊണ്ട് നൂറ് കോടിയിലേറെ കളക്ഷന്‍ ചിത്രത്തിന് ലഭിച്ചു. രണ്ടാം ശനിയാഴ്ച ദിവസമായ മേയ് 13നാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവുമധികം പ്രതിദിന കളക്ഷന്‍ ലഭിച്ചത്. 19.50 കോടി രൂപ. ബോളിവുഡില്‍ പ്രമുഖ താരങ്ങളുടെ ചിത്രത്തിന് പിന്നാലെ നൂറ് കോടി കളക്ഷന്‍ നേടുന്ന ഇക്കൊല്ലത്തെ നാലാമത് ചിത്രമാണ് ‘ദി കേരള സ്റ്റോറി’. ഷാറൂഖ് ഖാന്‍ ചിത്രമായ പത്താന്‍, രണ്‍ബീര്‍ കപൂറിന്റെ തൂ ഛൂട്ടി മേം മക്കാര്‍, സല്‍മാന്‍ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്നിവയാണ് ഇതുവരെ 100 കോടി കളക്ഷന്‍ നേടിയത്.