ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ താലൂക്ക് കൗൺസിൽ സംഗമം സംഘടിപ്പിച്ചു.

Share

ചെറുവത്തൂർ: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ താലൂക്ക് കൗൺസിൽ സംഗമം സംഘടിപ്പിച്ചു.സംഗമം ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പി വേണുഗോപാലൻ അധ്യക്ഷനായി. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ പി എൻ പണിക്കർ പുരസ്കാരം ലഭിച്ച അഡ്വ.പി അപ്പുക്കുട്ടനെയും വായനാ പക്ഷാചരണഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല ഡോക്യുമെൻ്ററി നിർമാണ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ഞണ്ടാടി പ്രഭാത് ഗ്രന്ഥാലയം, കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ അണിയറ ശില്പികളെയും അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉപഹാര സമർപ്പണം നടത്തി. താലൂക്ക് സെക്രട്ടറി വി ചന്ദ്രൻ ,ജില്ലാ ജോയൻ്റ് സെക്രട്ടറി ടി രാജൻ, പി രാമചന്ദ്രൻ, രമാ രാമകൃഷ്ണൻ, സി വി വിജയരാജ്, പി വി ദിനേശൻ എന്നിവർ സംസാരിച്ചു.

Back to Top