യോഗക്ഷേമസഭ കാഞ്ഞങ്ങാട് ഉപസഭയുടെ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു

ബ്രാഹ്മണ സമുദായത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന യോഗക്ഷേമസഭ കാഞ്ഞങ്ങാട് ഉപസഭയുടെ വാർഷികാഘോഷവും കുടുംബ സംഗമവും വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ചു.പ്രശക്തസംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉപസഭാ പ്രസിഡൻ്റ് ഇ വി ഭട്ട് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, ഉപസഭാ വനിതാ പ്രസിഡണ്ട് ലീലാവതി ടീച്ചർ, ഗിരിജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.വിവിധ തലങ്ങളിൽ അംഗീകാരം നേടീയ വിഷ്ണു തേക്കത്തായർ, ശ്രീരാമൻ നമ്പൂതിരി , മാടമന കൃഷ്ണൻ എമ്പ്രാന്തിരി, എൽ എസ് എസ് യു എസ് എസ്സ് സംസ്കൃതം സ്കോളർഷിപ്പ് കിട്ടിയ കുട്ടികൾ എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. ഉപസഭാ ട്രഷറർ പട്രോട്ട് ശ്രീധരൻ മാസ്റ്റർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു . ഉപസഭ സെക്രട്ടറി സഞ്ജു അമ്പങ്ങോട്ട് സ്വാഗതവും, കെ എൻ ശ്യാമള ടീച്ചർ നന്ദിയും പറഞ്ഞു .തുടർന്ന് വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി.