കർണ്ണാടകയിലെ കോൺഗ്രസ് ജയം മോഡിക്കുള്ള മധുര പ്രതികാരം

Share

കർണ്ണാടകയിൽ ഉണ്ടായ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി.. ആഹ്ലാദ പ്രകടനത്തോടനുബന്ധിന്മ നടന്ന യോഗം കാസർഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവ് രാഹുൽ ഗാന്ധിയോട് മോഡി കാണിച്ച അനീതിക്കുള്ള മധുര പ്രതികാരമാണ് കർണ്ണാകയിലെ കോൺഗ്രസ് വിജയമെന്ന്

അദ്ദേഹം പ്രസ്താവിച്ചു.

മണ്ഡലം കോൺഗസ് പ്രസിഡന്റ് കെ.പി. ബാലകൃഷണൻ അധ്യക്ഷനായിരുന്നു.. യോഗത്തിൽ ഡി.സി.സി. ജനറൽ സെകട്ടറി പി.വി.സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ , യു. ഡി. എഫ് മുൻസിപ്പൽ ചെയർമാൻ അബ്ദുൾ റസാഖ് തായല കണ്ടി എം കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രമോദ് കെ.റാം സ്വാഗതവും സുജിത്ത് പുതുക്കൈ നന്ദിയും പറഞ്ഞു.. ആഹ്ലാദ പ്രകടനത്തിന് അനിൽ വാഴുന്നോറടി, അഡ്വ പി.ബാബ രാജ്, കെ.പി മോഹനൻ , പ്രഭാകരൻ വാഴുന്നോറടി, കെ.കെ ബാബു . പതാമരാജൻ ഐങ്ങോത്ത് , ഷിബിൻ ഉപ്പിലിക്കൈ, എച്ച് ഭാസ്ക്കരൻ,ടി.വി.ശ്യാമള,, പി സരോജ , സുരേഷ് കൊ ട്രച്ചാൽ,പി.വി ചന്ദ്രശേഖരൻ, രാജൻ ഐങ്ങോത്ത്. ഡോ. ട്വീറ്റോ ജോസഫ് , പുരുഷോത്തമൻ എൻ.കെ,കെ.പി. കൃഷ്ണൻ എന്നിവർ നേതൃത്ത്വം നൽകി..

Back to Top