ഗ്രന്ഥശാലകളിലെ വായനയെ പ്രോത്സാഹിപ്പിക്കാൻ വൈവിധ്യമാർന്ന പരിപാടികളുമായി കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ

Share

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകളിലെ വായനയെ പ്രോത്സാഹിപ്പിക്കാൻ വൈവിധ്യമാർന്ന പരിപാടികൾ . പ്രായപരിധിയില്ലാതെ ഗ്രന്ഥശാലകളിൽ നിന്ന് പുസ്തകങ്ങളെടുക്കുന്ന വായനക്കാർക്കായി ആസ്വാദനക്കുറിപ്പെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. വായനാ പക്ഷാചരണക്കാലത്ത് വായനയുടെ പൂക്കാലം സൃഷ്ടിച്ചു കൊണ്ട് ആരംഭിക്കുന്ന ആസ്വാദനക്കുറിപ്പെഴുത്തുകളെ ആസ്പദമാക്കിഗ്രന്ഥശാലാ തലത്തിലും പഞ്ചായത്ത് / മുനിസിപ്പൽ തലത്തിലും നടത്തി അനുമോദിക്കും. ജില്ലയിലെ ഗ്രന്ഥശാലക്കുള്ള 2023 -24 വർഷത്തെ പദ്ധതി രൂപീകരണത്തിനുള്ള ശില്പശാലയിലാണ് കരട് പദ്ധതി അവതരിപ്പിച്ചത്. .ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. വിവിധ വായന മത്സരങ്ങൾ , ഗ്രന്ഥശാലകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയ്ക്കടക്കം

1505100 രൂപ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നിന്നും ഗ്രാൻ്റ് പ്രതീക്ഷിക്കുന്ന പദ്ധതി ആസൂത്രണം ചെയ്തു. ജില്ലാ പദ്ധതിയുടെ ഭാഗമായി മലയാളത്തിൽ യുപി, വനിതാ വിഭാഗത്തിനും കന്നഡയിൽ യുപി, ഹൈസ്കൂൾ, മുതിർന്നവർ വിഭാഗങ്ങളിലും വായനാ മത്സരം, വിദ്യാർഥികൾക്കായി സർഗോത്സവം, വനിതാ വേദി പ്രവർത്തകർക്കായി വനിതോത്സവം തുടങ്ങിയ പരിപാടികളും നടക്കുന്നതാണ്.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ,

ടി രാജൻ, എ കെ ശശിധരൻ, പി കെ അഹമ്മദ് ഹുസൈൻ,എ കരുണാകരൻ ,പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Back to Top