മെയ് 16 മുതല്‍ ഒരാഴ്ച ഗതാഗതം താത്ക്കാലികമായി നിരോധിച്ചു ചുള്ളിക്കര മുതല്‍ മാലക്കല്ല് വരെ

ഹോസ്സ്ദുര്‍ഗ് – പാണത്തൂര്‍ റോഡില്‍ പൂടംകല്ല് മുതല്‍ കള്ളാര്‍ വരെയുള്ള ഭാഗത്ത് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ചുള്ളിക്കര മുതല്‍ മാലക്കല്ല് വരെ മെയ് 16 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങള്‍ ചുള്ളിക്കര-കൊട്ടോടി-കുടുംബൂര്‍-മാലക്കല്ല് വഴി തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.