എന്റെ കേരളം മാധ്യമ പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

Share

കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മെയ് 3 മുതല്‍ 9 വരെ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മികച്ച വാര്‍ത്തയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പുരസ്ക്കാര ജേതാക്കൾക്ക് ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറമാൻ അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച വാര്‍ത്താ ലേഖകൻ , മികച്ച ഫോട്ടോഗ്രാഫര്‍ എന്നീ വിഭാഗങ്ങളിൽ അവാര്‍ഡിന് അപേക്ഷിക്കാം. ഓരോ വിഭാഗത്തിലും 5000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ആണ് പുരസ്കാരം

എന്റെ കേരളം പ്രദർശന വിപണനമേള 2023 ദൃശ്യ , അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകളും, ദൃശ്യങ്ങളും, ഫോട്ടോകളും മെയ് 15 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍-04994 -2255145

Back to Top