വിട്ടുവീഴ്ചയുമായി സിപിഎം; രാജ്യസഭാ സീറ്റ് സിപിഐയ്ക്കും, ജോസ് കെ മാണിക്കും

വിട്ടുവീഴ്ചയുമായി സിപിഎം; രാജ്യസഭാ സീറ്റ് സിപിഐയ്ക്കും കേരള കോണ്‍ഗ്രസിനും
രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ ഒടുവില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം.സിപിഐയ്ക്കും കേരള കോണ്‍ഗ്രസിനും സീറ്റ് നല്‍കിയാണ് സിപിഎമ്മിന്റെ സമവായം. മുന്നണിയിൽ ഉറപ്പിച്ചുനിർത്താൻ കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകേണ്ടതുണ്ടെന്നുള്ള തീരുമാനത്തിലേക്ക് സിപിഎം എത്തുകയായിരുന്നു. മുന്നണിയുടെ കെട്ടുറപ്പ് പരിഗണിച്ച് സീറ്റ് വിട്ടുനൽകണമെന്ന ആവശ്യം സി.പി.ഐ.യുമായുള്ള ചർച്ചയിൽ സി.പി.എം. മുന്നോട്ടുവെച്ചിരുന്നു.ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാകും. സീറ്റ് ലഭിക്കാത്തതില്‍ മുന്നണിയോഗത്തില്‍ ആര്‍ജെഡി പ്രതിഷേധം അറിയിച്ചു