പുനർജനി ഗ്രാമീണ വായനശാല മുക്കുഴിയുടെ നേതൃത്വത്തിൽ എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 26 വിദ്യാർത്ഥികളെ അനുമോദിച്ചു

Share

പുനർജനി ഗ്രാമീണ വായനശാല മുക്കുഴിയുടെ നേതൃത്വത്തിൽ എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 26 വിദ്യാർത്ഥികളെ അനുമോദിക്കുകയും ഹെഡ്മാസ്റ്റർ പദവിയിൽ നിന്ന് വിരമിച്ച ശ്രീ ഗോപി മാസ്റ്ററെയും അംഗൻവാടി ടീച്ചറായി വിരമിച്ച ശ്രീമതി അന്ന ടീച്ചറെയും അംഗൻവാടി ഹെൽപ്പറായി വിരമിച്ച ശ്രീമതി ഗീത പി എന്നിവരെയും ആദരിച്ചു. വായനശാലയുടെ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിന്റെ ഭാഗമായി ബാലവേദിയും രൂപീകരിച്ചു. ജൂൺ 8 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പുനർജനി ഗ്രാമീണ വായനശാലയിൽ വെച്ച് നടന്ന ചടങ്ങ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ മനോജ് ഉദ്ഘാടനം ചെയ്തു. വായനശാല ജോ.സെക്രട്ടറി ശ്രീ ഐവിൻ മാത്യു സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം ശ്രീ ജിജോ മോൻ കെ സി അധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി ശ്രീ സുരേഷ് പാറക്കല്ല്, വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഗംഗാധരൻ നായർ, ശ്രീ ജെയിംസ് അരിമ്പയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രേറിയൻ ശ്രീമതി ഷീജ എം നന്ദി പറഞ്ഞു.

Back to Top