കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുംകാഞ്ഞങ്ങാട് സഹകരണ ആശുപത്രി  ചേർന്നു കിടപ്പു രോഗികൾക്ക് ഹോം കെയർ സേവനം തുടങ്ങി

Share

 

കാഞ്ഞങ്ങാട്:-സമൂഹത്തിൽവിവിധരോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന കനിവ്പാലിയേറ്റീവ് കെയർ സൊസൈറ്റിയും ആതുര സേവന രംഗത്തെ ജനകീയ ബദലായി പ്രവർത്തിച്ച് മൂന്നാം വർഷത്തിലേക്ക് കടക്കുന്ന കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയും ചേർന്ന് കിടപ്പുരോഗികൾക്ക് ഹോം കെയർ സേവനം ആരംഭിച്ചു.

കിടപ്പിലായ രോഗികൾക്ക് വീടുകളിൽ ചെന്ന് ഡോക്ടർ പരിശോധനയും, നഴ്സിംഗ്പരിചരണവും, രക്ത ,ജീവിതശൈലി രോഗങ്ങളുടെപരിശോധന എന്നിവയാണ് ഹോം കെയർ സേവനത്തിലൂടെ നടത്തുന്നത്. മടിയൻ ജവാൻ ക്ലബ്ബ് പരിസരത്ത് നടന്ന പരിശോധന അജാനൂർപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി ചെയർമാൻ അഡ്വ.പി.അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഡോ: സി.അർജുൻ, വി.തുളസി, എം മുഹമ്മദ് കുഞ്ഞി, കെ.വി. രതീഷ്, പി.കെ. പ്രജീഷ്, വി.ഗംഗാധരൻഎന്നിവർ സംസാരിച്ചു.

കനിവ് പാലിയേറ്റീവ് ഏരിയാ കോഡിനേറ്റർ പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതവും രാകേഷ് കിഴക്കുംകര നന്ദിയും പറഞ്ഞു

Back to Top