യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽതാനൂർ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

Share

താനൂർ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം കോട്ടപ്പുറം ഹൗസ്ബോട്ട് ടർമിനലിന് സമീപം പുഴയിൽ മൺചിരാതിൽ ദീപം തെളിയിച്ചു, ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഉണരുകയും പിന്നീട് ഉറങ്ങുകയും ചെയ്യുന്ന അധികാരികൾ വരുത്തിവച്ച ദുരന്തമാണ് താനൂരിലേതെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ യൂത്ത്കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബിപി പ്രദീപ്‌ കുമാർ ആരോപിച്ചു, ഇനി എടുക്കുന്ന ഏതൊരു നടപടിയും നഷ്ടപെട്ടു പോയ ജീവനുകൾക്ക് പരിഹാരം ആവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ, നീലേശ്വരം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം,വിനോദ് അച്ചാംതുരുത്തി അനിൽ വഴുന്നോറടി, യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ രതീഷ് കാട്ടുമാടം, സത്യനാഥൻ പത്രവളപ്പിൽ, രോഹിത് എറുവാട്ട്, ശിവപ്രസാദ് അറുവാത്ത് , വിനോദ് കള്ളാർ, മണ്ടലം പ്രസിഡന്റുമാരായ ഷിബിൻ ഉപ്പിലിക്കൈ, ജിബിൻ ജെയിംസ്, പ്രവാസ് ഉണ്ണിയാടൻ, നവനീത് ചന്ദ്രൻ പിലിക്കോട്, വിനീത് എച് ആർ, അനൂപ് ഓർച്ച, സ്മിത. എം ,അക്ഷയ എസ് ബാലൻ, പ്രിജിന ഭാസ്കരൻ,ഷഹന ചന്ദ്രൻ, ഡോ. ദിവ്യ ജിതിൻ, തുടങ്ങിയവർ സംസാരിച്ചു

Back to Top