ഇനി H എടുക്കാം സിംപിളായി! ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതി

Share

ഇനി H എടുക്കാം സിംപിളായി! ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതി

തിരുവനന്തപുരം : ലൈസന്‍സ് നേടുന്നതിനുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതിയായി.

ക്ലച്ചില്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ച്‌ എച്ച്‌ എടുക്കാന്‍ ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇനി ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളുമായി ടെസ്റ്റിനെത്താമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിറക്കിയിരിക്കുകയാണ്.

ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ച്‌ ടെസ്റ്റ് പാസായ ഒരാള്‍ക്ക് പിന്നീട് ഗിയറുള്ള വാഹനം ഓടിക്കുന്നതിനും വിലക്കില്ല. ഓട്ടോമാറ്റിക് കാറുകളും ടെസ്റ്റിനായി ഉപയോഗിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും കേരളത്തില്‍ നടപ്പിലായിരുന്നില്ല. ഇലക്‌ട്രിക് കാറുമായും, ഓട്ടോമാറ്റിക് കാറുമായും എത്തുന്നവരെ ഉദ്യോഗസ്ഥര്‍ തടയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തടസം ഒടുവില്‍ കേരളത്തിലും മാറിയിരിക്കുകയാണ്.

Back to Top