സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസ് കോളേജ് അഡ്മിഷൻ ബന്ധപ്പെട്ട് നടത്തുന്ന അലിഫ് ‘ക്യു’ ടെസ്റ്റിന്റെ ഒന്നാം ഘട്ട പരീക്ഷ അവസാനിച്ചു.

Share

അലിഫ് ‘Q’ ടെസ.

 

ചിത്താരി: സൗത്ത് ചിത്താരി അലിഫ് ഷീ ക്യാമ്പസ് കോളേജ് അഡ്മിഷൻ ബന്ധപ്പെട്ട് നടത്തുന്ന അലിഫ് ‘ക്യു’ ടെസ്റ്റിന്റെ ഒന്നാം ഘട്ട പരീക്ഷ അവസാനിച്ചു. കോളേജിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ പഠന നിലവാരം നിർണ്ണയിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ടെസ്റ്റ്. ഇതുവഴി കുട്ടികളുടെ പഠനരീതിയിൽ ക്രമീകരണങ്ങൾ നടത്തി ആവിശ്യമായ പ്രോത്സാഹനം നൽകുക എന്നതാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.

സൗത്ത് ചിത്താരി ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി രിഫായി, ബി.ടി.ഐ.സി മാനേജ്മെന്റ ജനറൽ കൺവീനർ ജംഷീദ് കുന്നുമ്മൽ,എക്സിക്യൂട്ടീവ് അംഗം സഫ്‌വാൻ നിസാമി എന്നിവർ പരീക്ഷ ഹാൾ സന്ദർഷിച്ചു. അലിഫ് ക്യാമ്പസ് പ്രിൻസിപ്പൾ ബാസിത് വാഫി, നാസിയ ടീച്ചർ എന്നിവർ പരീക്ഷ നടപടികൾക്ക് നേതൃത്വം നൽകി.

പ്ലസ് വണ് കോമേഴ്‌സ്,ഹുമാനിറ്റീസ് കോഴ്സിനോടൊപ്പം സമസ്ത ഫാളില ബിരുദവും, ഡിഗ്രീ ബി.എ ഇംഗ്ലീഷ്‌,ബി.എ അറബിക് കോഴ്സിനോടൊപ്പം സമസ്ത ഫളീല ബിരുദവും തുടങ്ങിയവയിലേക്ക് അഡ്മിഷൻ പുരോഗമിക്കുന്നു.

Back to Top