മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവം 23 മുതല്‍ 30 വരെ

Share

ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവവും അഗ്രശാല ചുറ്റുമതില്‍ സമര്‍പ്പണവും മെയ് 23 മുതല്‍ 30 വരെ തീയ്യതികളില്‍ നടക്കും. 23ന് വൈകുന്നേരം 3.30ന് അഗ്രശാല സമര്‍പ്പണത്തിനെത്തുന്ന എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍, ക്ഷേത്രം തന്ത്രി അരവത്ത് കെ യു പത്മമനാഭ തന്ത്രി, യജ്ഞാചാര്യന്‍ സ്വാമിദേവാനന്ദപുരി എന്നിവരെ പൂര്‍ണ്ണ കുംഭത്തോടെ വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് അഗ്രശാല സമര്‍പ്പണവും ഭഗവത്ഗീതാജ്ഞാന യജ്ഞാരംഭവും നടക്കും. 23 മുതല്‍ 26 വരെ എല്ലാ ദിവസവും രാത്രി 8 മണിക്ക് കൈകൊട്ടികളി, തിരുവാതിര എന്നിവ ഉണ്ടാകും. 27ന് വൈകുന്നേരം 7 മണിക്ക് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 8 മണിക്ക് കോല്‍ക്കളി, 28ന് രാത്രി 9 മണിക്ക് നൃത്തകലാ പരിപാടികള്‍. 29ന് രാവിലെ 9.15ന് ബ്രഹ്‌മശീ കല്ലമ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നാഗ പ്രതിഷ്ഠ വാര്‍ഷികം. വൈകുന്നേരം 6 മണിക്ക് ഭഗവത് ഗീതാജ്ഞാനയജ്ഞം സമര്‍പ്പണം. തുടര്‍ന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ 2024 എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ ക്ഷേത്ര പരിസരത്തെ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. 8.15ന് കോല്‍ക്കളി, 8.30ന് നൃത്ത പരിപാടി. 30ന് രാവിലെ 8.15ന് വിഷ്ണു സഹസ്രനാമ പാരായണം, 10.30ന് ആദ്യാത്മിക പ്രഭാഷണം, 7 മണിക്ക് ഇരട്ടതായമ്പക, 8 മണിക്ക് അത്താഴപൂജ, ശ്രീഭൂതബലി, കട്ടപൂജ, ആചാരവെടിക്കെട്ടിന് ശേഷം നൃത്തോത്സവത്തോടുകൂടി പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവം സമാപിക്കും.

Back to Top