മുക്കൂട്_കാരക്കുന്ന് ബദറുൽ ഹുദാ മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു .

മുക്കൂട്_കാരക്കുന്ന് ബദറുൽ ഹുദാ മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു .ബദർ ജുമാ മസ്ജിദ് ചീഫ് ഇമാമും സദർ മുഹല്ലിമുമായ സെയ്ദ് സഹദി ഉസ്താദ് ഉദ്ഘാടനം നിർവ്വഹിച്ചു.
ജമാഅത്ത് പ്രസിഡണ്ട് സെയ്ദ് ഇസ്മായിൽ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ട്രഷർ ബഷീർ കാരക്കുന്ന് ,സെക്രട്ടറി ഇബ്രാഹിം കാരക്കുന്ന്, ഷഫീഖ് പാറമ്മൽ, എന്നിവർ പ്രസംഗിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി ഹസൈനാർ എ.കെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അബ്ദു റൗഫ് വാഫി നന്ദിയും പറഞ്ഞു.