സമകാലിക ലോകത്തെ നീറുന്ന വിഷയങ്ങൾ ഇഴകീറി ചർച്ച ചെയ്ത് സാംസ്കാരിക സമ്മേളനം:പുസ്തകൊത്സവം സമാപിച്ചു .

Share

കാഞ്ഞങ്ങാട്: സമകാലിക ലോകത്തെ നീറുന്ന വിഷയങ്ങൾ ഇഴകീറി ചർച്ച ചെയ്ത് സാംസ്കാരിക സമ്മേളനം.കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോൽസവത്തിൻ്റെ സമാപന ഭാഗമായാണ് ജില്ലയിലെ സാംസ്കാരിക പ്രവർത്തകരുടെയും ഗ്രന്ഥശാലാ പ്രവർത്തകരുടെയും ഒത്തുചേരൽ സംഘടിപ്പിച്ചത്.സാംസ്കാരിക സമ്മേളനത്തിൽ ജില്ലയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ അധ്യക്ഷനായി. കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ പ്രവാസത്തിൻ്റെ ഇന്നലെകൾ പി വി കെ പനയാൽ പ്രകാശനം ചെയ്തു.എം മധുസൂദനൻ ഏറ്റുവാങ്ങി.ഇബ്രാഹിം ചെർക്കളയുടെ കാസർകോടിൻ്റെ ചരിത്ര ഭൂമികയിലൂടെ, ജിന്ന് പറഞ്ഞ കഥ പുസ്തകങ്ങൾ ജി അംബുജാക്ഷൻ പ്രകാശനം ചെയ്തു.ഡോ.കെ വി സജീവൻ ഏറ്റുവാങ്ങി.ജോസ് പ്രസാദിൻ്റെ ലോകോത്തര ബാലകഥകൾ ഇ പി രാജഗോപാലൻ പ്രകാശനം ചെയ്തു.ദിവാകരൻ വിഷ്ണുമംഗലം ഏറ്റുവാങ്ങി.അഡ്വ.പി എം ആതിര, പി വി ദിനേശൻ,ജില്ലാ ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡൻ്റ് എ കെ ശശിധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ,ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ, സെക്രട്ടറി ഡോ.പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Back to Top