കാഞ്ഞങ്ങാട് ചിന്മയ മിഷൻ സമ്പൂർണ്ണഗീതാ പാരായണം നടത്തി

Share

 

കാഞ്ഞങ്ങാട്:-ശങ്കരാചാര്യർക്കു ശേഷം ആധ്യാത്മികലോകത്തിന് കേരളത്തിൻ്റെ സംഭാവനയായ ചിന്മയാനന്ദ സ്വാമിയുടെ 108-ാം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ചിന്മയമിഷൻ സമ്പൂർണ ഗീതാപാരായണം നടത്തി. ചിന്മയാനന്ദ സ്വാമിയുടെ ഭഗവദ്ഗീത എല്ലാവരിലും എത്തിക്കുന്നതിലൂടെ ലോകശ്രദ്ധ നേടിയ ആചാര്യനാണ് ചിന്മയാനന്ദ സ്വാമി. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ഗീതാപാരായണത്തിന് സ്വാമി വിശ്വാനന്ദ സരസ്വതിയും സ്വാമി തത്ത്വാനന്ദ സരസ്വതിയും നേതൃത്വം നൽകി. കാഞ്ഞങ്ങാട് ചിന്മയമിഷൻ പ്രസിഡൻ്റ് എം. ശ്രീകണ്ഠൻ നായർ, ചിന്മയ വിദ്യാലയ ട്രസ്റ്റ് സെക്രട്ടറി ബി.ആർ. ഷേണായ്, ട്രഷറർ എച്ച്.എസ്. ഭട്ട് എന്നിവർ സംസാരിച്ചു.

Back to Top