മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ മാട പ്രദേശത്തെ നിരോധനാജ്ഞ പിന്‍വലിച്ചു

Share

നിരോധനാജ്ഞ പിന്‍വലിച്ചു

 

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ മാട പ്രദേശത്ത് മെയ് 6 (ശനി) വൈകീട്ട് ഏഴ് മുതല്‍ മെയ് 8 (തിങ്കള്‍) വൈകീട്ട് ഏഴ് വരെ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രഖ്യാപിച്ച നിരോധനാജ്ഞ നീക്കി. ജില്ല കളക്ടറും എ.കെ.എം അഷ്‌റഫ് എം.എല്‍.എ യും നടത്തിയ ചര്‍ച്ചയില്‍ സ്ഥലത്ത് ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ലെന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ നിരോധനാജ്ഞ നീക്കിയത്.

 

ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്ഥലത്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും ജില്ലാ പൊലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

Back to Top