കലയുടെ പുതിയ ഭരതമൊരുക്കി അലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ് 34-ാം വാര്‍ഷികം

Share

 

കാഞ്ഞങ്ങാട്: രക്തദാനത്തെ ഭയത്തോടും മടിയോടും കണ്ടിരുന്ന കാലത്ത് രക്ത ദാനം മഹാദാനം എന്ന സന്ദേശവുമായി ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ അലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ് 34-ാം വാര്‍ഷികം നടന്നു.

നിറഞ്ഞ സദസ്സില്‍ കലയുടെ ഭാവ-രാഗ-താള മേളങ്ങളുടെ സമന്വയം തീര്‍ത്തുകൊണ്ട് പുതുമയുള്ള നൃത്ത സംഗീത കലാവിരുന്ന് ഭരതം എന്ന പേരില്‍ നടന്ന പരിപാടി കാഥികന്‍ കെ എന് കീപ്പേരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ടിപി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

അംബുജാക്ഷന്‍ അലാമിപ്പള്ളി, കെ എന്‍ വേണുഗോപാലന്‍, എം ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ ചന്ദ്രന്‍ സ്വാഗതവും, വി. സുരേഷ് മോഹന്‍ നന്ദിയും പറഞ്ഞു.സിനിമാ താരം അയ്യപ്പബൈജു എന്നറിയപ്പെടുന്ന പ്രശാന്ത് പുന്നപ്രയും സംഘവും അവതരിപ്പിച്ച കോമഡി സ്‌കിറ്റ് ക്ലബ്ബ് വേദികളില്‍ അപൂര്‍വ്വമായി അവതരിപ്പിക്കുന്ന മാര്‍ഗ്ഗംകളി, കൈകൊട്ടിക്കളി, തിരുവാതിര, ഗാനാലപനം, വയലിന്‍, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ നിരവധി പരിപാടികള്‍ 3 മണിക്കൂര്‍ നീണ്ടുനിന്ന വാര്‍ഷികാഗോഷ പരിപാടിയില്‍ അരങ്ങേറി.

Back to Top